ചൊക്രമുടി ഭൂമി കയ്യേറ്റം; 4 പട്ടയങ്ങൾ റദ്ദാക്കി

 
Kerala

ചൊക്രമുടി ഭൂമി കയ്യേറ്റം; 4 പട്ടയങ്ങൾ റദ്ദാക്കി

അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമിയാണ് സർക്കാരിലേക്ക് തിരിച്ചുപിടിച്ചത്

തിരുവനന്തപുരം: ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 4 പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ്. അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. റദ്ദാക്കിയ പട്ടയങ്ങൾ 4 ഉം ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.

ചൊക്രക്കുടിയിൽ കയ്യേറ്റം നടന്നെന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിൽ വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഭൂമി കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസഅഥാനത്തിലാണ് 1964 ലെ കേരള ഭൂപതിവ് ചട്ടം 8(2), 8 (3) എന്നിവ പ്രകാരം പട്ടയങ്ങൾ റദ്ദാക്കുകയായിരുന്നു.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം