രാഷ്‌ട്രപതിയുടെ സന്ദർശനം; പ്രമാടത്ത് സുരക്ഷാ വീഴ്ച, ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു|Video

 
Kerala

രാഷ്‌ട്രപതിയുടെ സന്ദർശനം; പ്രമാടത്ത് സുരക്ഷാ വീഴ്ച, ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു|Video

പൊലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു.

നീതു ചന്ദ്രൻ

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച. പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കിയ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പൊലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ നിലയ്ക്കലിൽ ലാൻഡ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ലാൻഡിങ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പ്രമാടത്തെ സ്റ്റേഡിയത്തിൽ ഹെലിപാഡ് ഒരുക്കി കോൺക്രീറ്റ് ഇട്ടത്.

രാഷ്‌ട്രപതി സുരക്ഷിതമായി ലാൻഡ് ചെയ്ത് പമ്പയിലേക്ക് റോഡ് മാർഗം യാത്ര ആരംഭിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിന്‍റെ ടയർ കോൺക്രീറ്റിൽ താഴ്ന്നത്.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ