വന്ദേഭാരത്
വന്ദേഭാരത് 
Kerala

ക്രിസ്മസിന് ചെന്നൈയിൽ നിന്ന് കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേഭാരത്

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഡിസംബർ 25ന് ചെന്നൈ മുതൽ കോഴിക്കോട് വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. പുലർച്ചെ 4.30 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ ഉച്ചക്ക് 3.30 ന് കോഴിക്കോടെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായിരിക്കും.

ട്രെയിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 90 ശതമാനം ടിക്കറ്റും വിറ്റുപോയി. ചെയർകാറിന് 1530 രൂപയും എക്കണോമിക് ക്ലാസിന് 3080 രൂപയുമാണ് ടിക്കറ്റ് വില. ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഭൂരിപക്ഷം ട്രെയിനുകളിലും ബുക്കിങ് പൂർണമായതിനെത്തുടർന്ന് ആശങ്കയിലായിരുന്നവർക്കാണ് വന്ദേഭാരത് ആശ്വാസമായി മാറിയിരിക്കുന്നത്.

വി.ഡി. സതീശനും കെ. സുധാകരനും നിർണായകം

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

സഖ്യം 295 സീറ്റ് നേടി അധികാരത്തിലേറും: ഇന്ത്യ മുന്നണി

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി മടങ്ങി