ജില്ലാ സെക്രട്ടറിക്കു നേരെ വിരൽ ചൂണ്ടി സംസാരിച്ചു; സിഐടിയു നേതാവിനെ പുറത്താക്കി
കോഴിക്കോട്: ജില്ലാ സെക്രട്ടറിക്കു നേരെ വിരൽ ചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ പുറത്താക്കി. സിഐടിയു വടകര ഏരിയ വൈസ് പ്രസിഡന്‍റ് കെ. മനോജിനെതിരേയാണ് പാർട്ടി നടപടി സ്വീകരിച്ചത്.
ശരീര ഭാഷ ശരിയല്ലെന്ന കാരണത്താൽ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളി സമരവുമായി ബന്ധപ്പെട്ടുണ്ടായ യോഗത്തിലായിരുന്നു ജില്ലാ സെക്രട്ടറിക്കു നേരെ മനോജ് വിരൽ ചൂണ്ടി സംസാരിച്ചത്.
അതേസമയം വിരൽ ചൂണ്ടുന്നവരെ പുറത്താക്കുന്നുവെന്നും പുറം ചൊറിയുന്നവരെ സംരക്ഷിക്കുകയാണെന്നും മനോജ് ആരോപിച്ചു.