സി.കെ. ജാനു

 
Kerala

സി.കെ. ജാനുവിന്‍റെ പാർട്ടി എൻഡിഎ വിട്ടു

സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Megha Ramesh Chandran

കോഴിക്കോട്: സി.കെ. ജാനുവിന്‍റെ നേതൃത്വത്തിലെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ബന്ധം ഉപേക്ഷിച്ചു. ബിജെപി നയിക്കുന്ന എൻഡിഎയിൽ അവഗണന നേരിട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.കെ. ജാനു പറഞ്ഞു.

ജാനുവിന്‍റെ അധ്യക്ഷതയിൽ ശനിയാഴ്ച കോഴിക്കോട് ചേർന്ന ജെആര്‍പി സംസ്ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാനുള്ള തീരുമാനമെടുത്തത്. നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജെആര്‍പി നിലപാട്.

മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്ന കാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ ഉടൻ

കൊല്ലം സിജെഎം കോടതിക്കും കോഴിക്കോട് മെഡിക്കൽ കോളെജിനും ബോംബ് ഭീഷണി

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; ഹരീഷ് റാണയുടെ വെന്‍റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീം കോടതി

മന്ത്രി ഗണേഷ്‍കുമാറിനെതിരേ കെഎസ്ആർടിസി ബസിൽ പോസ്റ്ററോട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

ദേശീയപാത ഉദ്ഘാടനത്തിന് ബദലായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ റോഡ് ഷോ