Kerala

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച് പൊലീസ്

പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉുപരോധിച്ചു

MV Desk

ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്‍റെ തലയ്ക്ക് പരുക്കേറ്റു. വനിതാ പ്രവർത്തകയ്ക്കും ലാത്തിക്കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉുപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ധന വിതരണത്തിൽ നിയന്ത്രണവുമായി കേന്ദ്രം; അവശ്യസാധന നിയമം നടപ്പിലാക്കും

മന്ത്രിസഭയിലെ പുഴുക്കുത്ത്; ഗണേഷിനെതിരേ നടപടി വേണമെന്ന് വെള്ളാപ്പള്ളി

ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന് ബമ്പർ; ലഭിക്കുക വമ്പൻ തുക

ചന്ദ്രബോസ് വധം: നിഷാം പണം തന്നില്ലെങ്കിൽ സർക്കാർ 50 ലക്ഷം നൽകണമെന്ന് ചന്ദ്രബോസിന്‍റെ ഭാര്യ കോടതിയിൽ

എൽപിജി കിട്ടാനില്ല; മുംബൈയിൽ 20 ശതമാനം ഭക്ഷണശാലകളും അടച്ചു