മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

 
file
Kerala

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

കുട്ടികളുടെ തലയ്ക്കും കൈക്കുമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി

Namitha Mohanan

മലപ്പുറം: മലപ്പുറം പെരുന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. പെരുന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

കുട്ടികളുടെ തലയ്ക്കും കൈക്കും പരുക്കേറ്റു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ പെരുന്തൻമണ്ണ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മൂന്നു പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

മുൻപും 2 മീഡിയങ്ങളിലേയും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിൽ സസ്പെൻഡ് ചെയ്ത കുട്ടി വെള്ളിയാഴ്ച പരീക്ഷയെഴുതാനെത്തിയപ്പോഴായിരുന്നു സംഘർഷം. കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി കുട്ടികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുൻപും ആക്രമണ സ്വഭാവം കാണിച്ച ഈ കുട്ടിയെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരമുണ്ട്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി