പിണറായി വിജയൻ | ഗണേഷ് കുമാർ

 
Kerala

കെഎസ്ആർടിയുടെ 'വിജയ രഹസ്യം' പറഞ്ഞ് ഗണേഷ് കുമാർ; നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ തിരുത്തലിന് പിന്നാലെ ഗണേഷ് കുമാറും തിരുത്തി

Namitha Mohanan

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർ‌ടിസിയുടെ റൂട്ടുകൾ സംബന്ധിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്.

കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്‍റെ രഹസ്യം പറയാം എന്ന് പറഞ്ഞുകൊണ്ടാണ് ഗണേഷ് കുമാർ തുടങ്ങിയത്. പ്രൈവറ്റ് ബസിന്‍റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയ്യാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയ്യാറല്ല. ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്‍റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം.

അവരുടേത് ഒരു ബിസിനസാണ്. എക്‌സ്‌ക്ലൂസീവ് മലയോര മോഖലകളെ കേന്ദ്രീകരിച്ച് സർവീസ് നടത്തിയതോടെ കലക്ഷൻ വർധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്‍റെ രഹസ്യം. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറിയത് വിജ‍യമായി'- ഗണേഷ് കുമാർ പറഞ്ഞതിനു പിന്നാലെ തിരുത്തലുമായി മുഖ്യമന്ത്രി എത്തി.

സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പിന്നാലെ ഗതാ​ഗത മന്ത്രി നിലപാട് തിരുത്തി. ബസുകൾ പിൻവലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നുമാണ് കെ.ബി. ഗണേഷ് കുമാർ തിരുത്തിയത്.

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ