pinarayi vijayan 

file image

Kerala

"മില്ലുടമകളെ ക്ഷണിച്ചില്ല''; നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹാര യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

വി‍ഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരും

Namitha Mohanan

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തിരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗം അതിവേഗം അവസാനിപ്പിച്ചു. വി‍ഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരും. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യോഗം ആരംഭിച്ചപ്പോൾ തന്നെ മില്ലുടമകളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം മില്ലുടമകളെ അറിയിക്കാമെന്നുമാണ് മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. മുൻപ് ധനമന്ത്രി കെ.എൻ. ബാലഗോപാലും താനും നേരത്തെ മില്ലുടമകളുമായി ചർച്ച നടത്തിയതായും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ വിഷയത്തിൽ മില്ലുടമകളില്ലാതെ കൂടിയാലോചനകൾ നടത്തിയാൽ എങ്ങനെയാണ് പ്രശ്നപരിഹാരമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളുടെ ഭാഗം കൂടി കേട്ട ശേഷം പരിഹാരം കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബുധനാഴ്ച യോഗം ചേരാമെന്ന് തീരുമാനിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

വിവരം ചോരുന്നു, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ‌ പുതിയ അന്വേഷണ സംഘം; രണ്ടാമത്തെ കേസിൽ അറസ്റ്റിന് നീക്കം

തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

വീഴ്ച സമ്മതിച്ച് ഇൻഡിഗോ സിഇഒ; കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ

കൊല്ലത്ത് കായലിൽ കെട്ടിയിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു; 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു|VIDEO