Pinarayi Vijayan file
Kerala

'പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ലീഗിനെ ക്ഷണിച്ചത് വരുമെന്ന് പറഞ്ഞതിനാല്‍, വ്യാമോഹമുണ്ടായിട്ടല്ല', മുഖ്യമന്ത്രി

കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പോകുമെന്ന് മുസ്ലീം ലീഗ് നേതാവ് തന്നെയാണ് പരസ്യമായി പറഞ്ഞത്

തിരുവനന്തപുരം: സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർ‌ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഐകൃദാർഢ്യ റാലിയിൽ ക്ഷണം ലഭിച്ചാൽ വരുമെന്ന് പറഞ്ഞതിനാലാണ് ക്ഷണിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐകൃദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പോകുമെന്ന് മുസ്ലീം ലീഗ് നേതാവ് തന്നെയാണ് പരസ്യമായി പറഞ്ഞത്. അപ്പോൾ തന്നെ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. അതിൽ പ്രത്യേക വ്യാമോഹങ്ങളോന്നും ഉണ്ടായിട്ടില്ല, ചിലർ വിലക്കിയെന്നോക്കെ കേൾക്കുന്നു. അത് അവരുടെ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ