കമൽ ഹാസൻ, പിണറായി വിജയൻ

 
Kerala

''മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവ്''; ഉലകനായകന് ജന്മദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ‍്യമന്ത്രി ആശംസകൾ അറിയിച്ചത്

Aswin AM

തിരുവനന്തപുരം: ഉലകനായകൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ‍്യമന്ത്രി ആശംസകൾ അറിയിച്ചത്. മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് കമൽ ഹാസനെന്നും ബഹുമുഖനായ സർഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ‍്യമായ കലാജീവിതമാണ് അദ്ദേഹത്തിന്‍റെതെന്നും മുഖ‍്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നുവെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പ്രിയ സുഹൃത്തും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാളുമായ കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖനായ സർഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്‍റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്ത് കമൽ ഹാസൻ തിളങ്ങാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം.

പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്. ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്‍റെ സർഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു. വൈവിധ്യമാർന്ന നൈസർഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ

മുൻ ഭാര്യ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്