Kerala

എഐ ക്യാമറ: വിവാദങ്ങൾക്കു പിന്നിൽ ടെൻഡർ ലഭിക്കാത്തവരെന്ന് മുഖ്യമന്ത്രി

കൊച്ചി: എഐ ക്യാമറ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെൻഡർ ലഭിക്കാത്തവരാണ് വിവാദങ്ങൾക്കു പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ രഹസ്യമായല്ല എഐ ക്യാമറ പദ്ധതി നടപ്പിലാക്കിയത്. ടെൻഡർ വിളിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ടെൻഡറിൽ പങ്കെടുക്കാതെ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ടെൻഡർ ലഭിക്കാത്തവർ കഥകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സർക്കാരിനുള്ളൂ കുബുദ്ധികൾക്ക് മറുപടിയേണ്ട ബാധ്യത ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും