VD Satheesan

 

file image

Kerala

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലത് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാവും

Namitha Mohanan

തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചാനലിൽ‌ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ‌ ഈ വിവരം അറിഞ്ഞത് റിപ്പോർട്ടർ ചാനലിലൂടെയാണെന്നും വാർത്താ സപ്രേക്ഷണം പൊലീസ് തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

മെസിയേയും അര്‍ജന്‍റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ അഴിമതിയിൽ പരാതി ലഭിച്ചിരുന്നു. അത് പരിശോധിച്ച് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അവര്‍ എഫ്‌ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലില്‍ റെയ്ഡ് നടത്തി. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലത് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാവും. അത് സർക്കാരിന്‍റെ നയവുമായി ബന്ധപ്പെട്ടതല്ല. ഒരു കേസിൽ അന്വേഷണം നടക്കുമ്പോൾ സർക്കാർ എന്ത് ചെയ്യാനാണ്. വാറണ്ടോട് കൂടി നിയമപരമായി തന്നെയാണ് റെയ്ഡുകളെല്ലാം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ