വി.ഡി. സതീശൻ

 

file image

Kerala

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

വീട്ടുജോലികളിൽ ആൺപെൺ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളിൽ വരെ അച്ചടിച്ചിറക്കിയിട്ടും ഭക്ഷണ സംസ്കാരം നില നിർത്തുന്നത് മരുമകളാമെന്ന പരാമർശം മുഖ്യമന്ത്രി നടത്തിയത്

Namitha Mohanan

ആലപ്പുഴ: കുടുംബത്തിലേക്ക് മകന്‍റെ ഭാര്യയായി വരുന്ന പെൺകുട്ടിക്ക് പരമ്പര്യ രുചിക്കൂട്ടുകളും അടുക്കളയും കൈമാറണമെന്ന പരോക്ഷ പരാമർശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

ചില അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മകന്‍റെ ഭാര്യയ്ക്കോ മക്കൾക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ല, അത് ശരിയല്ല. അടുക്കള കൈമാറുന്നതിനൊപ്പം മകന്‍റെ ഭാര്യയ്ക്ക് പരമ്പര്യ രുചിക്കൂട്ടുകൾകൂടി കൈമാറണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വീട്ടുജോലികളിൽ ആൺപെൺ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളിൽ വരെ അച്ചടിച്ചിറക്കിയിട്ടും ഭക്ഷണ സംസ്കാരം നില നിർത്തുന്നതിൽ മരുമകൾക്കുള്ള പങ്കിനേക്കുറിച്ച് മുഖ്യമന്ത്രി പരാമർശം നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി