വീണ വിജയൻ

 
Kerala

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ

നോട്ടീസ് നൽകുന്ന കാര‍്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനമുണ്ടായേക്കും

Aswin AM

കൊച്ചി: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ‌ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ‍്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെയും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ‍്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നോട്ടീസ് നൽകുന്ന കാര‍്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനമുണ്ടായേക്കും. റെയ്ഡിൽ നിന്നും കണ്ടെത്തിയിട്ടുള്ള ഡ‍യറിയിലെ മറ്റു പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

12 വർഷത്തെ കാത്തിരിപ്പ്, തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞു പിറന്നു

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി