അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം

 
Kerala

ചട്ടലംഘനം; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടംലംഘിച്ചെന്ന് കലക്‌റ്റർ

Jisha P.O.

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിനെതിരേ കേസെടുക്കാൻ ജില്ലാകലക്റ്ററുടെ നിർദേശം. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടംലംഘിച്ചെന്ന് കലക്‌റ്റർ പറഞ്ഞു.

ശാന്തകുമാർ‌ കൊലക്കേസ് പ്രതിയാണെന്ന രീതിയിൽ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.

വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിൽ സിപിഐ പ്രവർത്തകരേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സിപിഐ ഉപരോധത്തെ തുടർന്ന് കസ്റ്റഡിയിലുള്ളവരേ നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു. 2008 ലെ കല്ലേലി രാമചന്ദ്രൻ വധക്കേസിൽ ശാന്തകുമാർ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയുടെ ഉള്ളടക്കം.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി