Kerala

ഉദ്ഘാടനം കഴിഞ്ഞ് 40 ദിവസം; മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡിന്‍റെ സിലീങ് തകർന്നു

1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതും

കോഴിക്കോട്: മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 40 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്‍റെ സീലിങ് തകർന്നുവീണു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്‍റെ മുൻവശത്തെ സിലീങ്ങാണ് തകർന്നത്.

1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതും. ഫെബ്രുവരി 16 ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൈസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു