ബിജെപി പ്രവർത്തകർ പാലക്കാട് ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തതായി പരാതി

 
Kerala

വോട്ടിന് പണം; ബിജെപി പ്രവർത്തകർ പാലക്കാട് ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തതായി പരാതി | Video

5000 രൂപയാണ് നൽകിയതെന്ന് കോൺഗ്രസ്

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. വയസായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി പ്രവർത്തകർ കോൺഗ്രസുമായി തർക്കത്തിൽ ഏർപ്പെട്ടു.

ദൃശ്യങ്ങൾ പകർത്തിയവരേ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയവരോട് ശോഭ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് പരാതി നൽകുമെന്നും കോൺഗ്രസ് പറഞ്ഞു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ