വി.എസ്. അച്യുതാനന്ദൻ

 
Kerala

വിഎസിനെതിരേ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം; ജമാഅത്തെ ഇസ്ലാമി നേതാവിന്‍റെ മകനെതിരേ പരാതി

സംഭവത്തിൽ ഡിവൈഎഫ്ഐയാണ് മലപ്പുറം വണ്ടൂർ പൊലീസിൽ പരാതി നൽകിയത്

വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന് പരാതി. വാണിയമ്പലം സ്വദേശിയും ജമാഅത്തെ ഇസ്ലാമി നേതാവ് ഗമീദ് വാണിയമ്പലത്തിന്‍റെ മകനുമാ‍യ യാസീൻ അഹമ്മദാണ് സമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂർ പൊലീസിൽ പരാതി നൽകി.

അതേസമയം, ദർബാർ ഹാളിൽ നിന്നും ദേശീയ പാതയിലൂടെ വിഎസിന്‍റെ ഭൗതിക ശരീരം വഹിച്ചുകൊണ്ട് വിലാപയാത്രയായി ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിഎസിന്‍റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ പുന്നപ്രയിലെ വീട്ടിലെത്തും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴയിലെ പൊലീസ് ഗൗണ്ടിലും പൊതുദർശനമുണ്ടാവും. വൈകിട്ട് 3 മണിയോടെ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

"ഞങ്ങൾ സാമ്പത്തികമായി വളരുമ്പോൾ അവർ കടം മേടിച്ച് കൂട്ടുന്നു''; യുഎന്നിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ

ഡൽഹിയിൽ കനത്ത മഴ; ജനങ്ങളെ ദുരന്തത്തിലാക്കി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

വിപ്ലവ മണ്ണിൽ അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി

ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെലോ അലര്‍ട്ട്

ജനമനവീഥിയിൽ വിഎസ്