പിഎസ്‌സി ഉദ‍്യോഗസ്ഥർക്കെതിരേ നടപടി വേണം; പരീക്ഷാക്രമക്കേടിൽ വിവരാവകാശ കമ്മിഷനിൽ പരാതി

 
Kerala

പിഎസ്‌സി ഉദ‍്യോഗസ്ഥർക്കെതിരേ നടപടി വേണം; പരീക്ഷാക്രമക്കേടിൽ വിവരാവകാശ കമ്മിഷനിൽ പരാതി

വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് നടപ്പാക്കാതെ പിഎസ്‌സി ഒളിച്ചു കളിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ഉദ‍്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് വിവരാവകാശ കമ്മിഷനിൽ പരാതി. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് നടപ്പാക്കാതെ പിഎസ്‌സി ഒളിച്ചു കളിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷയിലെ ഉത്തരക്കടലാസുകൾ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നും ഉത്തരവ് നടപ്പാക്കാൻ ഇടപെടൽ വേണമെന്നുമാണ് ആവശ‍്യം.

അതേസമയം, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ട രേഖകൾ പിഎസ്‌സി കൈമാറിയിരുന്നു. ചോദ‍്യപേപ്പർ, ഉത്തര സൂചിക, ഉദ‍്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ‌, ഓൺസ്ക്രീൻ മാർക്കിന്‍റെ വിവരം തുടങ്ങിയ രേഖളാണ് പിഎസ്‌സി ക്രൈംബ്രാഞ്ചിന് നൽകിയത്.

പ്ലാനിങ് ബോർഡിലുള്ള മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള പരാതികളിലാണ് രേഖകൾ തേടിയത്. നിയമന തട്ടിപ്പിൽ‌ മുഴുവൻ രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും പിഎസ്‌സി തള്ളുകയായിരുന്നു.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു