പ്രശോഭ് സി. വത്സലൻ

 
Kerala

പീഡനക്കേസ്; പ്രശോഭിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

മണ്ണാർക്കാട് എസ്സി/ എസ്ടി കോടതിയാണ് ഹർജി പരിഗണിച്ചത്

Namitha Mohanan

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്സി/ എസ്ടി കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രശോഭ് നിലവിൽ ഒളിവിലാണ്.

പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി.

ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി.

താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.

നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷ‍ി നേതാവായി തെരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: സൂര്യകുമാർ ഇല്ല, സഞ്ജുവും സൂര്യവംശിയും സാധ്യതാ പട്ടികയിൽ