Congress leader Dr Shama Mohamed booked in a hate speech case 
Kerala

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരേ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

Ardra Gopakumar

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരേ കേസ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസടുത്തത്.

യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്‍റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ സംസാരിച്ചെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ഐപിസി 153, ജനപ്രാധിനിധ്യ നിയമം 125 തുടങ്ങിയ്ക്കു കീഴിലുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പരാമർശം.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണ്. എന്നാൽ, മണിപ്പൂരില്‍ നടന്ന കാര്യങ്ങളാണ് താൻ ഉന്നയിച്ചതെന്നും ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതകരിച്ചു.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്