രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചില്ലെങ്കിൽ പ്ലാൻ ബി നടപ്പാക്കാൻ കോൺഗ്രസിൽ ആലോചന. ഇത് സംബന്ധിച്ച് നിയമോപദേശം തേടി. രാഹുൽ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നാണ് നേതൃത്വം നിയമോപദേശം തേടിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചാല്‍ രാഹുലിനെ രാജി വയ്പ്പിക്കാതെ പാർട്ടിയിൽ നിന്നും പുറത്താക്കി പ്ലാൻ ബി നടപ്പാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രാഹുൽ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും. ഹൈക്കമാൻഡും കൈവിട്ടതോടെ ഞായറാഴ്ച തന്നെ രാഹുലിന്‍റെ രാജി ഉണ്ടായേക്കുമെന്ന വിവരമാണ് അനൗദ്യോഗികമായി പുറത്തു വരുന്നത്.