Kerala

സെർവർ തകരാർ പൂർണമായി പരിഹരിച്ചില്ല; പലയിടങ്ങളിലും റേഷൻ വിതരണം മുടങ്ങി

റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടിയിരുന്നു

MV Desk

തിരുവനന്തപുരം: സെർവർ തകരാർ തകരാർ പൂർണമായും പരിഹരിക്കാൻ സാധിക്കാത്തതിനാൽ പലയിടങ്ങളിലും റേഷൻ വിതരണം മുടങ്ങി. കഴിഞ്ഞ മൂന്നു ദിവസവും റേഷൻ വിതരണം തടസപ്പെട്ടിരുന്നു. സെർവർ തകരാർ പരിഹരിച്ചെന്നും ഇന്നു മുതൽ റേഷൻ വിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ റേഷൻ കടകൾ തുറന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ സെർവർ വീണ്ടും തകരാറിലാവുകയായിരുന്നു.

ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ നേരത്തെ അറിയിച്ചിരുന്നു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?