pinarayi vijayan | vd satheesan file image
Kerala

മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങള്‍ വെട്ടിനിരത്തി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്‍റെ പരാതി

നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സ്പീക്കര്‍ക്ക് പരാതി

Ardra Gopakumar

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറയുന്നു.

നക്ഷത്ര ചിഹ്നമുള്ള 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ടവയായിരുന്നു. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഒഴിവാക്കി, നക്ഷത്ര ചിഹ്നമിടാതെ അപ്രധാന ചോദ്യമാക്കി. ഇതുവഴി മുഖ്യമന്ത്രി നിയമസഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ട സാഹചര്യമാണ് ഒഴിവാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ നടപടി സ്പീക്കറുടെ മുന്‍കാല റൂളിങ്ങിന് വിരുദ്ധമാണെന്നും ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ ആലോചന. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി