Kerala

സലിംകുമാറിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതം, ഉമ്മൻചാണ്ടിയുടെ കാലത്ത് 5 ലക്ഷം നൽകിയിരുന്നില്ല

വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്നുണ്ട്

കൊച്ചി: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികൾക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന നടൻ സലിംകുമാറിന്‍റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കേരള സ്റ്റേറ്റ് ഓർഗൻ ആന്‍റ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷനും അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയ്ക്കു വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നൽകിയിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.

കാസ്പ് പദ്ധതി വഴി അർഹരായവർക്ക് 5 ലക്ഷം രൂപയുടെ ധനസഹായം നൽകി വന്നത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. കൂടാതെ ഈ പദ്ധയിയിൽ ഉൾപ്പെടാത്ത എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങൾക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും ഇവർ അറിയിച്ചു.

കരൾ മാറ്റിവെയ്ക്കൽ, വൃക്ക മാറ്റിവെയ്ക്കൽ ശ്ത്രക്രിയകൾക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നെന്നും എന്നാൽ അത് ഇപ്പോഴില്ലെന്നുമായിരുന്നു സലിംകുമാറിന്‍റെ പ്രസ്താവന.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു