ഡെപ‍്യൂട്ടി സ്പീക്കറുടെ വാഹനം തടഞ്ഞു; ദമ്പതിമാർ അറസ്റ്റിൽ

 
file
Kerala

ഡെപ‍്യൂട്ടി സ്പീക്കറുടെ വാഹനം തടഞ്ഞു; ദമ്പതിമാർ അറസ്റ്റിൽ

കറ്റാനം സ്വദേശി ആദിത‍്യൻ (23), ഭാര‍്യ ശ്രുതി (21) എന്നിവരെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: ഡെപ‍്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ ഔദ‍്യോഗിക വാഹനം ബൈക്ക് കുറുകെ വച്ച് തടസമുണ്ടാക്കിയ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം സ്വദേശി ആദിത‍്യൻ (23), ഭാര‍്യ ശ്രുതി (21) എന്നിവരെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കായംകുളത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ഡെപ‍്യൂട്ടി സ്പീക്കറെ ആദിത‍്യൻ കറ്റാനം ജങ്ഷനിൽ വച്ച് തടഞ്ഞു നിർത്തുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്നായിരുന്നു ആരോപണം.

കറ്റാനം ജങ്ഷനു സമീപത്തു വച്ച് ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം ഇവരുടെ ബൈക്കിലിടിക്കാൻ പോയെന്ന് ആരോപിച്ച് ഇരുവരും അദ്ദേഹത്തോടു തർക്കിച്ചു.

പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജാമ‍്യത്തിൽ വിട്ടു. ഡെപ‍്യൂട്ടി സ്പീക്കറുടെ വാഹനം അമിതവേഗത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മാധ‍്യമങ്ങൾക്ക് വിലക്കില്ല; നിമിഷപ്രിയക്കേസിൽ കെ.എ. പോളിന്‍റെ ഹർജി തള്ളി

രാജിയില്ല, സസ്പെൻഷൻ മാത്രം; എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ്

ആലുവയിൽ ഡിഐജിയുടെ വാഹനത്തിന് മാർഗ തടസം സൃഷ്ടിച്ച ബൈക്ക് യാത്രികരെ തേടി പൊലീസ്

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് മരണം വരെ തടവ്

എംപിമാരുടെ ഒപ്പ് വ്യാജം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി