Kerala

സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ജാഗ്രത തുടരണമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭയോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി സഭാ യോഗത്തിൽ വിശദീകരിച്ചു.

കഴിഞ്ഞ 3 ദിവസമായി കേരളത്തിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. തിരുവനന്തപുരം (36) ,എറണാകുളം (50 ) ജില്ലകളിലാണ് കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. 210 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാതലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. ആശുപത്രികൾ സജ്ജമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജീനോമിക്ക് പരിശോധനകൾ വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മറ്റ് രോഗങ്ങൾ ഉള്ളവരും പ്രയമായവർ, കുട്ടികൽ എന്നിവർ മാസ്ക് ധരിക്കണം. പൊതു സ്ഥലങ്ങളിലും ആശുപ്ത്രകളിലും എത്തുന്നവർ മാസ്ക് ധരിക്കാനും നിർദേശം നൽകി.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 1,300 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. തുടർച്ചയായ എട്ടം ദിവസമാണ് രാജ്യത്ത് 1000-തിന് മുകളിൽ കൊവിഡ് കേസുകൾ എത്തുന്നത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 7,605 ആയി. ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 4,46,99, 418 ആയി ഉയർന്നു. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 3 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ