എന്തുകൊണ്ട് തോറ്റു; പാർട്ടിക്ക് കത്തെഴുതാൻ ജനങ്ങൾക്ക് അവസരം, വേറിട്ട നീക്കവുമായി സിപിഐ
file
തിരുവനന്തപുരം: സാധാരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടി നിയമിക്കുന്ന സമിതികളോ പാർട്ടിയോ പഠിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ വേറിട്ട നീക്കമാണ് സിപിഐ പരീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി ജനങ്ങൾക്ക് പാർട്ടിക്ക് കത്തെഴുതാം.
തങ്ങൾ തിരുത്താൻ തയാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. ജനവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം എൽഡിഎഫ് തിരിച്ചുവരുമെന്നു കൂട്ടിച്ചേർത്തു.