സി.സി. മുകുന്ദൻ

 
Kerala

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

തിങ്കളാഴ്ച താൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുകുന്ദൻ പറഞ്ഞിരുന്നു

Namitha Mohanan

തൃശൂർ: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. നേരത്തെ പാർട്ടി പദവിയിൽ നിന്ന് മുകുന്ദൻ രാജിവച്ചിരുന്നു. തിങ്കളാഴ്ച താൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുകുന്ദൻ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ മുകുന്ദനെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കിയതാണ് മുകുന്ദനെ ചൊടിപ്പിച്ചത്. നാട്ടികയിൽ പേയ്മെന്‍റ് സീറ്റെന്ന ആരോപണവുമായി മുൻപ് മുകുന്ദൻ രംഗത്തെത്തിയിരുന്നു.

പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കുമെന്നും മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഗീത പണം നൽകിയാണ് സ്ഥാനാർഥിയായതെന്നും സിപിഐ വിഭാഗീയത മൂലമാണ് താൻ ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു