സിപിഎം ഏരിയ കമ്മിറ്റി അം​ഗം ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

 
Kerala

സിപിഎം ഏരിയ കമ്മിറ്റി അം​ഗം ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

സിപിഎമ്മിന്‍റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു

Namitha Mohanan

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് സ്മിത അംഗത്വം സ്വീകരിച്ചത്. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്‍റായിരുന്നു.

നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. വർക്കലയിൽ ബിജെപി സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങും.

സിപിഎമ്മിന്‍റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും സ്മിത പറഞ്ഞു.

മുഖ്യമന്ത്രി തർക്കം: പൊതുവികാരം കണക്കിലെടുക്കില്ല, സാധ്യത കെ.സി. വേണുഗോപാലിന്

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

പാചക വാതക സബ്സിഡി ഇനി എല്ലാവർക്കുമില്ല; ഒഴിവാക്കുന്നത് ആരെയെന്നറിയാം

യുവതിയിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ സ്വർണവും 12 ലക്ഷം രൂപയും; യുവാവ് അറസ്റ്റിൽ

കെപിസിസി കസേരയ്ക്ക് വേണ്ടിയും വടം വലി; ഖാർഗെയെ വസതിയിലെത്തി കണ്ട് കൊടുക്കുന്നിൽ സുരേഷ്