തിരുവനന്തപുരം നഗരസഭയിലുണ്ടായ സംഘർഷത്തിൽ നിന്നും

 
Kerala

തിരുവനന്തപുരം നഗരസഭയിലെ സിപിഎം-ബിജെപി സംഘർഷം: പൊലീസ് എഫ്ഐആറിൽ ഗുരുതര പിഴവ്

കേസിൽ ഒന്നാം പ്രതിയായ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് പറ്റി

Aswin AM

തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസം എൽഡിഎഫ് നടത്തിയ ഓഫിസ് ഉപരോധത്തെ തുടർന്നുണ്ടായ സംഘർഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ ഗുരുതര പിഴവ്.

കേസിൽ ഒന്നാം പ്രതിയായ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് പറ്റി. എസ്.പി. ദീപക്കിന് പകരം ദീപക് ദേവ് എന്നാണ് എഫ്ഐആറിൽ എഴുതിയത്. ഇതിനു പിന്നാലെ എഫ്ഐആറിലെ പിഴവ് തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിപിഎം ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് മ‍്യൂസിയം പൊലീസ് ഇരുവിഭാഗങ്ങൾക്കെതിരേയും കേസെടുക്കുകയായിരുന്നു.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു