തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കീഴ്ഘടകങ്ങളോട് 22 ചോദ്യങ്ങളുമായി സിപിഎം

 

file image

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കീഴ്ഘടകങ്ങളോട് 22 ചോദ്യങ്ങളുമായി സിപിഎം

വാർഡ് തലം മുതലുള്ള പരിശോധനകൾക്കാണ് വിശദമായ ചോദ്യാവലി സിപിഎം തയാറാക്കിയത്

Namitha Mohanan

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താൻ സിപിഎം. വോട്ട് ചേർത്ത കണക്ക് മുതൽ വോട്ട് നഷ്ടപ്പെട്ട കണക്കുവരെ വ്യക്തമാക്കാൻ കീഴ്ഘടകങ്ങൾക്ക് 22 ചോദ്യങ്ങളാണ് നൽകിയിരിക്കുന്നത്.

വാർഡ് തലം മുതലുള്ള പരിശോധനകൾക്കാണ് വിശദമായ ചോദ്യാവലി സിപിഎം തയാറാക്കിയത്. ചോദ്യാവലിയില്‍ ഭരണവിരുദ്ധവികാരമുണ്ടായിരുന്നോ, ശബരിമല തിരിച്ചടിയായോ തുടങ്ങിയ ചോദ്യങ്ങളില്ല.

സംഘടനാപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എത്ര വോട്ടർമാരെ പുതിയതായി ചേർത്തു, എത്ര പേർ വോട്ട് ചെയ്തു, വോട്ടിനെ സ്വാധീനിച്ച ഘടകങ്ങൾ, പാർട്ടി ദൗർബല്യങ്ങൾ, സ്ഥാനാർഥിത്വത്തിലെ വീഴ്ച, മുന്നണിയുടെ പ്രവർത്തനം, യുഡിഎഫിന്‍റെ പ്രവര്‍ത്തനവും, ബിജെപിയുടെ നിലയും, സർക്കാരിന്‍റെ നവംബറിലെ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരണമെന്ന പാർട്ടി തീരുമാനം നടപ്പായോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. കീഴ്ഘടകത്തിൽ നിന്നുള്ള ചോദ്യത്തിന്‍റെ അടിസ്ഥാനത്തിലാവും സംസ്ഥാന സമിതി വിലയിരുത്തൽ നടത്തുക.

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും

സ്കൂളുകളിൽ ഇനി ഭഗവദ്ഗീത പഠനം നിർബന്ധം; പ്രഖ്യാപനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ബീച്ചിൽ വാഹനവുമായി അഭ്യാസപ്രകടനം; 14 വയസുകാരന് ദാരുണാന്ത്യം

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം