ജനാധിപത്യ മഹിളാ അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ നിന്ന്

 
Kerala

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

മഹിളാ അസോസിയേഷനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്

Namitha Mohanan

പത്തനംതിട്ട: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അനുകൂലിച്ച് വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുലിന്‍റേത് അതിതീവ്ര പീഡനവും മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനവുമാണെന്നാണ് അനുമാനമെന്നായിരുന്നു പ്രതികരണം.

മുകേഷിനെതിരേ കോടതി ശിക്ഷാ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ വിശദീകരിച്ചു.

രാഹുലിനെതിരായ പരാതി സംബന്ധിച്ച് സംസാരിക്കാനായി ഇടത് മഹിളാ അസോസിയേഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ലസിത നായരുടേതായിരുന്നു ഇത്തരമൊരു വിചിത്ര വാദം. അതേസമ‍യം, ഈ പ്രതികരണത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

കർണാടകയിലെ കസേരകളി; സിദ്ധരാമയ്യ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം