പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ തട്ടിയതായി പരാതി 
Kerala

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടി; സിപിഎം നേതാവിനെതിരേ പരാതി

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ തട്ടിയതായി ആരോപണം. കോഴിക്കോട്ടെ യുവനേതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം.

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഇയാൾ. പണം നൽകിയ വ്യക്തിയും സിപിഎം അനുഭാവിയാണ്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. 22 ലക്ഷംരൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുമെന്നും നേതാവ് ഉറപ്പു നൽകുകയും ചെയ്തെന്നും പരാതിക്കാരൻ പറയുന്നു. പദവി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പാർട്ടിക്ക് പരാതി നൽകുന്നത്.

പരാതിക്കാരനിൽ നിന്നും വിവരമറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസും പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ട്. തന്‍റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നാണ് മുഹമ്മദ് റിയാസിന്‍റെ ആവശ്യം. സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ‌നിയമനം വാഗ്ദാനം ചെയ്ത് നടന്ന ഫോൺ സംഭാഷണം അടക്കം പാർട്ടിക്ക് തെളിവായി ലഭിച്ചിട്ടുണ്ട്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ