ജി. സുധാകരൻ 
Kerala

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം

വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്

Namitha Mohanan

തിരുവനന്തപുരം: ആമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരേ നിയമനടപടിയുമായി സിപിഎം. ആലപ്പുഴ സിപിഎമ്മിനെതിരേ നടത്തിയ പ്രസംഗത്തിനെതിരേയാണ് നടപടിക്ക് നീക്കം. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സുധാകരന് സിപിഎം വക്കീൽ‌ നോട്ടീസയച്ചു. സിപിഎം നേതാവ് വി.ജി. വിഷ്ണുവാണ് നോട്ടീസയച്ചത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സിപിഎം നേതാക്കളെ പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നിങ്ങനെ വിളിച്ച പരാമർശം പിൻവലിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പരാമർശത്തിലാണ് സുധാകരൻ ഇത്തരം പ്രയോഗങ്ങൾ സിപിഎം നേതാക്കൾക്കെതിരേ ഉയർത്തിയത്. തങ്ങളുടെ സമുന്നതരായ നേതാക്കളെ അപമാനിക്കുന്നത് കണ്ടുനിക്കാൻ ആവില്ലെന്ന് വിഷ്ണു പറ‍യുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും