Kerala

മോദിയുടെ യുവം പരിപാടിയെ പ്രതിരോധിക്കാനൊരുങ്ങി സിപിഎം; 23 ന് സംസ്ഥാന വ്യാപക റാലി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം പരിപാടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. 23 ന് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തുന്ന റാലികളിൽ അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. മാത്രമല്ല വന്ദേഭാരതിന്‍റെ വരവ് കെ റെയിലിന് അനുകൂലമായ ചർച്ചകളിലേക്ക് വഴിമാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

നരേന്ദ്ര മോദിയെ മുൻനിർത്തി യുവാക്കളെ ആകർഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് സിപിഎമിന്‍റെ തീരുമാനം. അതിനാൽ തന്നെ യുവം പരിപാടിയാണ് മുഖ്യമെന്ന് സിപിഎം കരുതുന്നു. അതിനേക്കാൾ കുറഞ്ഞ പ്രധാന്യമേ വന്ദേഭാരതിന് നൽകുന്നുള്ളൂ. യുവാക്കൾ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണെന്ന ബിജെപിയുടെ വാദത്തെ എതിർക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ കളത്തിലിറങ്ങിയത്.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ