സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും; ശശിക്കെതിരായ അൻവറിന്‍റെ പരാതി ചർച്ചയായേക്കും 
Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും; ശശിക്കെതിരായ അൻവറിന്‍റെ പരാതി ചർച്ചയായേക്കും

പി.ശശിക്കെതിരെ പി.വി. അൻവർ എംഎൽഎ നൽകിയ പരാതി യോഗത്തിൽ ചർച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച് തിരുവനന്തപുരത്ത് ചേരും. പി.ശശിക്കെതിരെ പി.വി. അൻവർ എംഎൽഎ നൽകിയ പരാതി യോഗത്തിൽ ചർച്ചയായേക്കും. പരാതി ബുധനാഴ്ച തന്നെ പരിഗണിക്കുമോ അതോ പിന്നീട് പരിഗണിച്ചാൽ മതിയോയെന്ന കാര‍്യത്തിൽ ഭൂരിപക്ഷാഭിപ്രായം നോക്കിയാകും നിലപാട്.

നേരത്തേ മുഖ‍്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയിരുന്നുവെങ്കിലും അതിൽ പി. ശശിയുടെ പേരില്ലായിരുന്നു. പിന്നീട് ശശിയുടെ പേര് ചേർത്ത് പുതിയ പരാതി നൽകുകയായിരുന്നു. എന്നാൽ അൻവറിനെ മുഖ‍്യമന്ത്രി തള്ളിയ സാഹചര‍്യത്തിൽ പി.ശശിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

മുഖ‍്യമന്ത്രി പരസ‍്യമായി തള്ളി പറഞ്ഞതിന് പിന്നാലെ അൻവർ വാർത്താ സമ്മേളനം വിളിച്ചപ്പോൾ സിപിഎം ഇടപെട്ടിരുന്നു. അൻവറിന്‍റെ പരാതി പാർട്ടിയുടെ പരിഗണയിലാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിന് ശേഷമാണ് അൻവർ അടങ്ങിയത്.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം