നഴ്സിങ് കോളെജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഎം

 
Kerala

നഴ്സിങ് കോളെജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഎം

6 പരാതികളാണ് സുഭാഷിനെതിരേ ലഭിച്ചിരുന്നത്

Namitha Mohanan

ആലപ്പുഴ: നഴ്സിങ് കോളെജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കായംകുളം പുതുപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി.

6 പരാതികളാണ് സുഭാഷിനെതിരേ ലഭിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകളടക്കം കാണിച്ചാണ് ഇയാൾ വിശ്വസ്യത പിടിച്ചു പറ്റിയത്. കറ്റാനം, കോട്ടയം എന്നിവിടങ്ങളിലെ നഴ്സിങ് കോളെജുകളിൽ‌ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സുഭാഷിനെതിരേ നടപടിക്ക് പാർട്ടി തീരുമാനമെടുത്തത്. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നും ചിലരെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് സുഭാഷിന്‍റെ വിശദീകരണം.

അധ്യാപക നിയമന‌ത്തിന് ഇനി കെ-ടെറ്റ് നിർബന്ധം; എം.എഡ്, പിഎച്ച്ഡികാർക്കും ഇളവില്ല

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ‍്യൂറോ

"ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവർ അടക്കമുള്ള പിന്നാക്ക സമുദായം"; സിപിഐ മൂഢ സ്വർഗത്തിലെന്ന് വെള്ളാപ്പള്ളി

മതവികാരം വ്രണപ്പെടുത്തുന്നു; സുവർണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരേ ലോട്ടറി ഡയറക്റ്റർക്ക് വക്കീൽ നോട്ടീസ്

സീസൺ ടിക്കറ്റ് ഇനി മുതൽ 'റെയിൽ റൺ' ആപ്പ് വഴി