സിപിഎം ഭീഷണി; വി.കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി

 
Kerala

സിപിഎം ഭീഷണി; വി.കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി

സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു

Jisha P.O.

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി. സ്ഥലമുടമയുടെ നിർദേശപ്രകാരം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർ തന്നെയാണ് ഓഫീസ് പൊളിച്ചത്. അതേസമയം സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

പയ്യന്നൂർ കോത്തായി മുക്കിലാണ് താൽക്കാലിക ഓഫീസ് നിർമിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നിർമാണം തുടങ്ങി ഉച്ചയോടെ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് പൊളിച്ചുമാറ്റണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടത്.

സിപിഎമ്മിന്‍റെ ഭീഷണി കാരണം തനിക്ക് സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്ന് ഉടമ പറഞ്ഞതായി കുഞ്ഞികൃഷ്ണൻ അറിയിച്ചു.

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ