പി.പി. ദിവ‍്യ 
Kerala

പി.പി. ദിവ‍്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവർത്തകർ

ബുധനാഴ്ച രാവിലെ തന്നെ സിപിഎം പ്രവർത്തകർ ദിവ‍്യയുടെ വീടിന് മുന്നിലെത്തി

Aswin AM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവർത്തകർ. ബിജെപിയും കോൺഗ്രസും ദിവ‍്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ‍്യാപിച്ചതിന്‍റെ പശ്ചാതലത്തിലാണ് ദിവ‍്യയുടെ വീടിന് സിപിഎം പ്രവർത്തകർ സംരക്ഷണം ഒരുക്കിയത്.

ബുധനാഴ്ച രാവിലെ തന്നെ സിപിഎം പ്രവർത്തകർ ദിവ‍്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. വനിതാ പ്രവർത്തകരാണ് കൂടുതലും. ലോക്കൽ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തോട് പ്രതികരിക്കാൻ ദിവ‍്യ ഇതുവരെ തയ്യാറായിട്ടില്ല.

കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്തതുമായി ബന്ധപ്പെട്ട് ദിവ‍്യക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര‍്യത്തിലാണ് ദിവ‍്യയുടെ വീടിന് സിപിഎമ്മിന്‍റെ സംരക്ഷണം.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും