നേര്യമംഗലം -നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിൽ റോഡിനരികിൽ വിള്ളൽ

 
Kerala

നേര്യമംഗലം -നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിൽ റോഡിനരികിൽ വിള്ളൽ

ടാറിങ്ങിലേക്കു കയറിയാണു വിള്ളൽ

Namitha Mohanan

കോതമംഗലം: നേര്യമംഗലത്ത് നവീകരിച്ച റോഡ് ഉദ്ഘാടനം കഴിഞ്ഞു രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വിള്ളൽ. നേര്യമംഗലം-നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിലാണ് അരികിൽ വിള്ളലുണ്ടായി ഇടിച്ചിൽ ഭീഷണിയിലായത്. റോഡിടിഞ്ഞാൽ സമീപത്തെ വീടിന്‍റെ മുറ്റത്തേക്ക് പതിക്കും.

ടാറിങ്ങിലേക്കു കയറിയാണു വിള്ളൽ. അപകടഭീഷണിയുള്ള വളവിൽ വീപ്പകൾ സ്ഥാപിച്ചു റിബൺ വലിച്ചു കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി റോഡിൽ കലുങ്കിടിഞ്ഞ് നേര്യമംഗലത്തു തുടക്കം മുതൽ മണിയൻപാറ വരെ ഗതാഗതം തടഞ്ഞിരിക്കുന്നതിനാൽ ഇടുക്കി ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം ഇതുവഴിയാണു പോ കുന്നത്.

ഭാരവാഹനങ്ങളുടെ സഞ്ചാരവും റോഡിടിച്ചിൽ ഭീഷണി വർധിപ്പിക്കുകയാണ്. 7 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാര ത്തിൽ നവീകരിച്ച റോഡ് മന്ത്രി വി. ശിവൻകുട്ടി മേയ് 16നാണ് ഉദ്ഘാടനം ചെയ്തത്.

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

അർദ്ധനഗ്നരായ സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്‍റൺ; 'എപ്സ്റ്റീൻ ഫയൽസ്' പുറത്ത്

കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ