Kerala

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

റൂറൽ‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ നേതൃത്തത്തിലാവും അന്വേഷണ ചുമതല

MV Desk

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക.

റൂറൽ‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ നേതൃത്തത്തിലാവും അന്വേഷണ ചുമതല. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മൂന്നുപേർക്ക് പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ കേസന്വേഷണത്തിൽ പല തരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതയും നിലനിൽക്കുന്നുണ്ടെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎയടക്കം ഉന്നയിച്ചിരുന്നു.

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍