Kerala

സരിതയ്ക്ക് വിഷം നൽകിയതായി പരാതി; സാമ്പിളുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സാമ്പിളുകൾ പരിശോധനയ്ക്കയച്ച് ക്രൈംബ്രാഞ്ച്. ഡൽഹി നാഷണൽ ഫൊറൻസിക് ലാബിലേക്കാണ് സരിതയുടെ രക്തം, മുടി എന്നിവ പരിശോധനയ്ക്കായി അയച്ചത്.

സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലർത്തി നൽകി എന്ന പരാതിക്കുമേലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. സംസ്ഥാനത്ത് വേണ്ടത്ര സംവിധാനങ്ങളില്ലാത്തതിനാലാണ് സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചത്.വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ