പിണറായി വിജയൻ

 
Kerala

'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; പിണറായി വിജയനെതിരേ രൂക്ഷ വിമർശനം

പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം

Aswin AM

പത്തനംതിട്ട: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം.

പിണറായി വിജ‍യന്‍റെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും വിമർശനം ഉയർന്നു.

പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കളായ എം.എ. ബേബിയും പി. രാജീവും രംഗത്തെത്തിയിരുന്നു.

മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പുട്ട വിമലാദിത‍്യ ഉത്തരമേഖലാ ഐജി

'370 രൂപ ബിരിയാണി വിവാദം': സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് മോറെയ്ക്കും ഹിമാൻഷു ജാൻഗ്രയ്ക്കുമെതിരേ കേസ്

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി

ടെലഗ്രാം വഴി ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതി