ആശുപത്രിക്കു മുന്നിൽ തടിച്ചു കൂടിയവർ
ആശുപത്രിക്കു മുന്നിൽ തടിച്ചു കൂടിയവർ 
Kerala

കുസാറ്റ് ദുരന്തം: മരിച്ച 4 പേരെയും തിരിച്ചറിഞ്ഞു, 3 പേർ വിദ്യാർഥികൾ

കൊച്ചി: കുസാറ്റ് ക്യാംപസിൽ സംഗീത പരിപാടിക്കിടെയുണ്ടായ തിരക്കിൽ പെട്ട് മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു. കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ ആൻഡ്രിറ്റ, സാറാ തോമ എന്നിവരും പുറത്തു നിന്ന് സംഗീത പരിപാടി കാണാൻ എത്തിയ പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽവിൽ ജേക്കബ് എന്നിവരുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

നിലവിൽ പരുക്കേറ്റ 46 കുട്ടികൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. 2 പെൺകുട്ടികൾ ഐസിയുവിലാണ്. ഗുരുതരമായി പരുക്കേറ്റ 2 പെൺകുട്ടികളെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ തുടരുന്നുണ്ട്.

15 കുട്ടികൾ കിൻഡർ ആശുപത്രിയിലും ഒരു കുട്ടി സൺറൈസ് ആശുപത്രിയിലും ചികിത്സയിലാണ്.

CUSAT HELPLINE

8075774769

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ

പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല: ദേവഗൗഡ