വേടൻ

 

file image

Kerala

വേടനെതിരായ കേസ്; പരാതിക്കാരിക്കെതിരേ സൈബർ ആക്രമണം, സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കും

വേടന്‍റെ പാട്ടിനോ രാഷ്ട്രീയത്തേിനോ എതിരേയല്ല, നേരിട്ട ദുരനുഭവത്തെക്കുറിച്ചാണു പരാതി നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസ് നൽകിയ യുവ ഡോക്റ്റർക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷക. യുവതിയുടെ വീട്ടിൽ പലരും അതിക്രമിച്ചു കയറുന്നുവെന്നും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.

പരാതിക്കാരി മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. വേടന്‍റെ പാട്ടിനോ രാഷ്ട്രീയത്തേിനോ എതിരേയല്ല, പരാതിക്കാരി നേരിട്ട ദുരനുഭവത്തെക്കുറിച്ചാണു പരാതി നൽകിയതെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു യുവ ഡോക്റ്ററുടെ പരാതിയിൽ‌ വേടനെതിരേ തൃക്കാക്കര പൊലീസ് കേസെടുത്തത്. രണ്ടു വർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി തൃക്കാക്കരയിലെയും മറ്റു പലയിടങ്ങളിലെയും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

വേടനുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്നും എന്നാൽ 2023ൽ ടോക്സിക് ആണെന്ന് ആരോപിച്ച് തന്നെ ഒഴിവാക്കിയെന്നുമായിരുന്നു യുവതിയുടെ മൊഴി.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം