ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്
ന്യൂഡൽഹി: കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്.
മലാക്ക കടലിടുക്കിലെ ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപ് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നവംബർ 26, 27 തീയതികളിൽ നിക്കോബാർ ദ്വീപിന്‍റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 29 ഓടെ മഴയുടെ ശക്തി ക്രമേണ കുറയും.