ചിത്രലേഖയുടെ ഓട്ടോ കത്തിയ നിലയിൽ  
Kerala

വീണ്ടും അക്രമം; ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിച്ചു

പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം

MV Desk

കണ്ണൂർ: സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയായ വനിതാ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോ റിക്ഷ വീണ്ടും തീവച്ച് നശിപ്പിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് അക്രമികൾ തീയട്ടത്.

പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഓട്ടോ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ചിത്രലേഖയും ഭർത്താവുമാണ് വളപട്ടണം പൊലീസിനെ വിവരമറിയിച്ചത്. ഇതിനു മുമ്പും ചിത്രലേഖയുടെ ഓട്ടോയ്ക്ക് തീവച്ചത് വിവാദമായിരുന്നു. ജാതി വിവേചന പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സിപിഎമ്മുമായി തർക്കത്തിൽ തുടരുകയാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി; ആർ. ശ്രീലേഖയ്ക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു