എഡിസൻ

 
Kerala

ഡാർക്ക് നെറ്റ് ലഹരിക്കേസ്; പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, അന്വേഷണം ഓസ്ട്രേലിയയിലേക്ക്

ഓസ്ട്രേലിയ കേന്ദ്രീകരിച്ച് എഡിസൻ ലഹരി ഇടപാട് നടത്തിയെന്ന് എൻസിബി കണ്ടെത്തിയിരുന്നു

കൊച്ചി: ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ മുഖ‍്യപ്രതി എഡിസന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 10 ബാങ്ക് അക്കൗണ്ടുകളാണ് എൻസിബി മരവിപ്പിച്ചത്. കൂടാതെ കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ‍്യാപിപിച്ചു. ഓസ്ട്രേലിയ കേന്ദ്രീകരിച്ച് എഡിസൻ ലഹരി ഇടപാട് നടത്തിയെന്ന് എൻസിബി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ‍്യാപിപിച്ചത്.

വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്തതോടെയാണ് ഓസ്ട്രേലിയയിലേക്ക് വൻ തോതിൽ ലഹരി എത്തിച്ചിരുന്ന കാര‍്യം എഡിസൺ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും എൻസിബിക്ക് ലഭിച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതിയോടൊപ്പം ഡാർക്ക് നെറ്റിലൂടെ കെറ്റമിൻ ഇടപാടായിരുന്നു എഡിസൺ ആദ‍്യ ഘട്ടത്തിൽ നടത്തിയിരുന്നത്. ‌പിന്നീട് ഒറ്റയ്ക്കായി ഇടപാടുകൾ.

കെറ്റമിൻ വിദേശത്തേക്കും എൽഎസ്ഡി സ്റ്റാംപുകൾ രാജ‍്യത്തെ വിവിധയിടങ്ങളിലേക്ക് എത്തിച്ചെന്നുമായിരുന്നു എഡിസൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ എവിടെ നിന്നാണ് ലഹരി എത്തിച്ച് വിതരണം നടത്തിയെന്ന കാര‍്യം എഡിസൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

പാര്‍ലമെന്‍റ് ആക്രമണം, 26/11: പിന്നില്‍ മസൂദ് അസ്ഹറെന്ന് ജെയ്‌ഷെ കമാൻഡറിന്‍റെ കുറ്റസമ്മതം

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു